ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം തോറ്റു തൊപ്പിയിടും എന്നുള്ള കാര്യം പല സർവ്വേ ഫലങ്ങളും റിപ്പോർട്ടുകളും പ്രവചിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ പുറത്തുവരുന്നത്. ശബരിമല വിഷയം വലിയ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനസമിതി ഇപ്പോൾ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ താഴെ തട്ട് മുതൽ ഉള്ള കുടുംബങ്ങളെ ബോധവൽക്കരിക്കാൻ നേരിട്ടിറങ്ങണം എന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. എന്നാൽ കൂനിന്മേൽ കുരു പോലെ നരേന്ദ്രമോദി സർക്കാരിൻറെ നികുതിയിളവും സിപിഎമ്മിന് തലവേദനയാകുമെന്നും സംസ്ഥാന സമിതി വിലയിരുത്തുന്നു